തിരുവനന്തപുരം∙ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ അശ്ലീലസന്ദേശത്തിനൊപ്പം പേരും ഫോൺനമ്പറും എഴുതിയ ആൾക്കെതിരായ വീട്ടമ്മയുടെ നിയമംപോരാട്ടം വിജയം കാണുന്നു. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോൺനമ്പർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ എഴുതിവച്ചത് ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രഫസർ അജിത് കുമാർ ആണെന്ന വിവരമാണ് പുറത്തുവരുന്നത്.

കയ്യക്ഷരത്തിൽ സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്. തുടർന്ന് സംസ്ഥാന ഫൊറൻസിക് ലാബിലും നടത്തിയ പരിശോധനയിൽ സംശയിച്ച ആൾ തന്നെയാണു പ്രതിയെന്നു കണ്ടെത്തി. അജിത് കുമാറിനെതിരെ അന്വേഷണം നടത്തി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെ വീട്ടമ്മയുടെ പോരാട്ടത്തിന്റെ ഒരുഘട്ടം കഴിഞ്ഞു. അതേസമയം, പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും അജിത് കുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *