ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തമിഴ്‌നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുദുനഗറില്‍ നിന്ന് മത്സരിക്കും. എഐഎഡിഎംകെ വിട്ട് ബിജെപിയില്‍ എത്തിയ പി കാര്‍ത്തിയായനി, ചിദംബരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഒമ്പത് പേരുടെ ലിസ്റ്റാണ് തമിഴ്‌നാട്ടില്‍ പുറത്തുവിട്ടത്. തെങ്കാശിയില്‍ നിന്ന് ജോണ്‍ പാണ്ഡ്യന്‍, മധുരയില്‍ നിന്ന് പ്രൊഫ. രമ ശ്രീനിവാസന്‍, ശിവഗംഗയില്‍ നിന്ന് ദേവനാഥന്‍ യാദവ്, തിരുപ്പൂരില്‍ നിന്ന് എ പി മുരുഗാനന്ദം എന്നിവര്‍ മത്സരിക്കും.

മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രധാന പേരുകള്‍ പുറത്തുവന്നിരുന്നു. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്ത് മണ്ഡലത്തില്‍ മല്‍സരിക്കും. മുന്‍പ് മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിരുന്ന സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈയും കേന്ദ്രമന്ത്രി എല്‍ മുരുഗനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അണ്ണാമലൈ കോയമ്പത്തൂരില്‍ നിന്നാണ് മത്സരിക്കുക. എല്‍ മുരുഗന്‍ നീലഗിരിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ പൊന്‍ രാധാകൃഷ്ണന്‍ കന്യാകുമാരിയില്‍ നിന്നും ഡോ. എ സി ഷണ്‍മുഖന്‍ വെല്ലൂരില്‍ നിന്നും മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *