ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിയുടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി അദ്ദേഹം പിന്‍വലിച്ചു. മദ്യനയം നടപ്പാക്കുന്നതില്‍ കെജ്രിവാളിന് നിര്‍ണായക പങ്കുണ്ടെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കോഴ കൈപ്പറ്റാന്‍ വേണ്ടി മാത്രമായിരുന്നു മദ്യനയം നടപ്പാക്കിയത്. എല്ലാ ഗൂഢാലോചനയും നടപ്പാക്കിയത് കെജ്രിവാളാണെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ കെജ്രിവാളിന്റെ വസതിയിലെത്തി. കെജ്രിവാള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഭരണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നത് സംബന്ധിച്ച് അദ്ദേഹം എ.എ.പി നേതാക്കളുമായി ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *