ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യ സന്ദർശനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ- ഇംഗ്ലണ്ട് സഹകരണം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ച സഹായിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരകരാർ ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാകും. കാലാവസ്ഥാ രംഗത്തെ ഇന്ത്യ-ബ്രിട്ടൻ സഹകരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

തനിക്ക് ലഭിച്ച സ്വീകരണത്തിന് ബോറിസ് നന്ദി പറയുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മഗാന്ധി അന്ത്യവിശ്രമംകൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരമര്‍പ്പിക്കുകയും ചെയ്തു. ബോറിസ് ജോണ്‍സനും മോദിയും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രതിരോധം, നയതന്ത്രം, സാമ്പത്തികം, ഇന്‍ഡോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ച ചെയ്യും.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ ന്യൂഡല്‍ഹിയില്‍ എത്തിയത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബോറിസിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചുപ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത്.

“പ്രധാനമന്ത്രിക്ക് വേണ്ടിയും സര്‍ക്കാറിന് വേണ്ടിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ദില്ലിയിലേക്ക് സ്വാഗതം ചെയ്യുന്നു’- രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *