സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ലസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ലസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നേരത്തെ ജൂൺ രണ്ട് മുതൽ 18 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ച പോലെ ജൂണ്‍ 2 മുതല്‍ മോഡല്‍ പരീക്ഷ നടത്തും. രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശന ഉത്സവം നടത്തും. അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷക്ക് മാന്വൽ തയ്യാറാക്കും. ഇത്തവണ പാഠപുസ്തകങ്ങൾ നേരത്തെ തന്നെ വിതരണം ചെയ്യും. അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 28 ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *