കുന്ദമംഗലം: നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി അറസ്‌റ്റിൽ. ചാത്തമംഗലം അരക്കംപട്ട വലിക്കൽ വീട്ടിലെ രവിരാജ് (25)ണ് അറസ്റ്റിലായത്. കുന്ദമംഗലം എസ് ഐ മുഹമ്മദ് അഷറഫിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെപിടികൂടിയത്.

ബസ് ക്ലീനറായി ജോലി ചെയ്തിരുന്ന പ്രതിയും ഭാര്യയും ചാത്തമംഗലത്തെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം റോഡിരികിലും മറ്റുമാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്. അതേസമയം പ്രതി അടക്ക മോഷണ കേസിൽ മുൻപ് പ്രതിയായിരുന്നു. പല കേസുകളിലും പരാതിയില്ലാത്തതിനെ തുടർന്ന് പൊലീസിന് കേസ് എടുക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു . നിലവിൽ എൻ ഐ ടിയിൽ നിന്ന് 4 ബൈക്കുകളാണ് പ്രതി മോഷ്ടിച്ചിട്ടുള്ളത്. മോഷ്ടിച്ച ബൈക്കുകൾ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *