തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ വില്‍പന നടത്തിയ സംഭവത്തില്‍ ദുരൂഹത. കുഞ്ഞിനെ വാങ്ങിയ സ്ത്രീ മുന്‍പും കട്ടിയെ വാങ്ങിയിരുന്നതായി സംശയം. അഞ്ച് വര്‍ഷം മുന്‍പ് ഇതേ സ്ത്രീ മറ്റൊരു പെണ്‍കുട്ടിയെ വാങ്ങിയിരുന്നതായാണ് ചൈല്‍ഡ് ലൈനിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കുട്ടിയെ പിന്നീട് മറ്റൊരാള്‍ക്ക് കൈമാറിയതായും സംശയമുണ്ട്.

തമ്പാനൂരിലെ ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കരമന സ്വദേശിനിയില്‍ നിന്ന് കുഞ്ഞിനെ കണ്ടെടുത്തിരുന്നു. എന്നാല്‍ കുട്ടിയെ വിറ്റ അമ്മയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *