പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തിരഞ്ഞെടുത്തു തലമുറ മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യം. ചെന്നിത്തലയ്ക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളും സമ്മര്‍​ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്

ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പ് അൽപസമയത്തിനകം ഇറങ്ങും. 

സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്. 

Leave a Reply

Your email address will not be published. Required fields are marked *