കേരളത്തിലേക്കുള്ള രണ്ടാമത്തെ ഓക്സിജൻ ട്രെയിൻ കൊച്ചിയിൽ എത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്.140 മെട്രിക് ടൺ ഓക്സിജൻ റൂർക്കേലയിൽ നിന്നാണ് എത്തിച്ചത്. ഇത് വിവിധ ജില്ലകളിലേക്ക് അയക്കാൻ ടാങ്കറുകളിലേക്ക് മാറ്റുന്ന ജോലികൾ തുടങ്ങി.

118 മെട്രിക് ടൺ ഓക്സിജനുമായി കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ട്രെയിന്‍ എത്തിയത്. ഏപ്രിൽ 24 മുതലാണ് രാജ്യത്ത് ഓക്സിജനുമായി തീവണ്ടികൾ ഓടിത്തുടങ്ങിയത്. ഈ ട്രെയിനുകൾ തടസ്സമില്ലാതെ ഓടാൻ വേണ്ട ക്രമീകരണങ്ങൾ റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *