വി.ഡി.സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നുവെന്നും സതീശനെ അഭിനന്ദിക്കുന്നുവെന്നും ചെന്നിത്തല പ്രസ്‌താവനയിലൂടെ അറിയിച്ചു.
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാൻ ചെന്നിത്തലയെ വിളിച്ച വി.ഡി സതീശനെ അഭിനന്ദിക്കുകയും തിങ്കളാഴ്‌ച സഭയിൽ കാണാമെന്ന് അറിയിക്കുകയും ചെയ്‌തു ചെന്നിത്തല. കോൺഗ്രസിലെയും യു.ഡി.എഫിലെയും മിക്ക നേതാക്കളും തീരുമാനം സ്വാഗതം ചെയ്‌തു,
