നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയതായി നടനും ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ധര്‍മജന്‍ ബോള്‍ഗാട്ടി. സംഭവത്തതിൽ കെപിസിസി സെക്രട്ടറിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.ഒരു കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നുമാണ് പരാതി.

“എന്നെ തോൽപ്പിച്ചത് സംഘടനാപരമായ വീഴ്ച്ചയാണ്. ബാലുശ്ശേരിയിൽ ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളിൽ പോലും കോൺഗ്രസ് പിന്നിലായി. ഈ വോട്ടുകൾ കിട്ടാത്തതിന് കാരണം സംഘടനാപരമായ വീഴ്ച്ചയാണ്”, ധർമജൻ ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് പണപ്പിരിവ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *