കോവിഡ് മഹാമാരിക്കാലത്ത് പഠനങ്ങളെല്ലാം ഓൺലൈൻ ആയിരിക്കുകയാണ്. നാട്ടിലാകെ റേഞ്ച് ഉളളത് കൊണ്ട് ഓൺലൈൻ ക്ലാസുകൾ എളുപ്പവുമാണ് . എന്നാൽ റേഞ്ച് ഒട്ടും തന്നെ ഇല്ലാതെ ,ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പ​രി​ധി​ക്ക് പു​റ​ത്താ​യി​ട്ടും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് ‘റേ​ഞ്ചി’​ലെ​ത്തി പ​ഠി​ക്കു​ക​യാ​ണ് ഒ​രു​പ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ. ഇ​ര​വി​കു​ളം നാ​ഷ​ന​ൽ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന രാ​ജ​മ​ല എ​സ്​​റ്റേ​റ്റി​​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ളാ​ണ് മ​ഞ്ഞും മ​ഴ​യും അ​വ​ഗ​ണി​ച്ച്​ പ​ഠി​ക്കു​ന്ന​ത്.

രാ​ജ​മ​ല എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ൽ ഒ​രു മൊ​ബൈ​ൽ ക​മ്പ​നി​യു​െ​ട​യും സി​ഗ്​​ന​ൽ ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തോ​ടെ​യാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ൾ​ക്ക് ക​ഴി​യാ​തെ വ​ന്ന​ത്. ഏ​റെ ബു​ദ്ധി​മു​ട്ടി വാ​ങ്ങി​യ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ കാ​ഴ്ച​വ​സ്തു​വാ​യ​തോ​ടെ കു​ട്ടി​ക​ൾ സി​ഗ്​​ന​ൽ തേ​ടി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ന​ട​ന്നു​ന​ട​ന്ന് ആ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​നു​ള്ളി​ലെ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്​ സ​മീ​പ​മെ​ത്തി​യാ​ണ്​ ഇ​വ​രു​ടെ പ​ഠ​നം. വി​ജ​ന​ത​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യൊ​ന്നും ഇ​വ​രെ ഭ​യ​പ്പെ​ടു​ത്തു​ന്നി​ല്ല.

വെ​ള്ളി​യാ​ഴ്​​ച ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന്​ രാ​ജ​മ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​യ മൂ​ന്നാ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി​യാ​ണ്​ വ​ഴി​യ​രി​കി​ലി​രു​ന്ന് പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ട​ത്. എ​സ്​​റ്റേ​റ്റി​ൽ​നി​ന്ന്​ ഇ​ത്ര​യും ദൂ​രം വ​ന്നി​രു​ന്ന്​ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹ​മാ​ണ് കു​ട്ടി​ക​ളു​ടെ ഈ ​പ​രി​ശ്ര​മ​ത്തെ പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

ഇ​ട​മ​ല​ക്കു​ടി,​ പെ​ട്ടി​മു​ടി അ​ട​ക്കം ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളും നെ​റ്റ്​ വ​ർ​ക്ക്​ ല​ഭി​ക്കാ​ത്ത​ത്​ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്​ സൃ​ഷ്​​ടി​ക്കു​ന്ന​ത്. പ​ല​രും പാ​റ​പ്പു​റ​ത്തും മ​ര​ത്തി​​ന്​ മു​ക​ളി​ലും കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച്​ ബ​ന്ധു​വീ​ടു​ക​ളി​ൽ​പോ​ലും നി​ന്നാ​ണ് ക്ലാ​സു​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *