സ്പുട്നിക് വാക്സിന്റെ ഉൽപാദനം വൈകാതെ ഇന്ത്യയിൽ തുടങ്ങുമെന്ന് സൂചന. ആഗസ്റ്റോടെ ഇന്ത്യയിൽ ഉൽപാദനം തുടങ്ങാനുള്ള നീക്കങ്ങളാണ് റഷ്യ നടത്തുന്നത്. റഷ്യയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി ഡി.ബി വെങ്കിടേഷ് വർമ്മയാണ് ഇക്കാര്യം അറിയിച്ചത്.
േഡാ.റെഡ്ഡീസ് ലബോറട്ടറിയാണ് സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ നിർമാണം നടത്തുന്നത്. ഇതുവരെ 2.10 ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ആദ്യം ഒന്നര ലക്ഷം ഡോസ് വാക്സിനും പിന്നീട് 60,000 ഡോസ് വാക്സിനുമാണ് ഇറക്കുമതി ചെയ്തത്.
മെയ് അവസാനത്തോടെ 30 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തും. ജൂൺ അവസാനത്തോടെ വാക്സിൻ ഇറക്കുമതി 50 ലക്ഷമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 850 മില്യൺ വാക്സിൻ ഡോസുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.