സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ കോവളം പോലീസ് അറസ്റ്റു ചെയ്തു,വീഡിയോ ​ഗെയിമാ‌യ ഫ്രീഫയറിലൂടെ‌യും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.മേയ് ഒൻപത് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്നായിരുന്നു കോവളം എസ്.എച്ച്.ഒ. ജി. പ്രൈജുവിന്റെ നേത്യത്വത്തിൽ അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ഒരുവർഷം മുമ്പ് മുതൽ യുവാക്കൾ പീഡിപ്പിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചു. നേരത്തെയും പെൺകുട്ടി വീടുവിട്ടിരുന്നു. പ്രതികളിലൊരാളായ ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരറിയാതെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. മറ്റൊരു പ്രതിയായ ഷാൻരാജ് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഈ മാസം ഒൻപതാം തീയതി കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൂട്ടുകാരിയുടെ ശ്രീകാര്യത്തുളള വീട്ടിലെത്തിച്ച് മുങ്ങുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *