കോഴിക്കോട് ഉണ്ണികുളം ഇയ്യാട് മോളൂര്‍ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ വിളക്ക് തെളിയിക്കാന്‍ കര്‍മിയെത്തിയപ്പോഴാണ് വിഗ്രഹം തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടത്.
സംഭവത്തിൽ ബാലുശേരി പൊലിസില്‍ പരാതി നല്‍കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അതേസമയം വിഗ്രഹം തകർത്തത് സമീപത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകൾ എന്ന് സംശയിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.