മുട്ടില്‍ മരംമുറിക്കേസില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ നടത്തുന്ന ധര്‍ണയുടെ
സംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ .
വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉല്‍ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കണ്ണൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും, ആലപ്പുഴ രമേശ് ചെന്നിത്തലയും, ഇടുക്കിയില്‍ പി.ജെ.ജോസഫും, കോട്ടയത്ത് എം.എം.ഹസ്സനും, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രനും ധര്‍ണ ഉല്‍ഘാടനം ചെയ്യും.
എറണാകുളത്ത് പി.റ്റി.തോമസും, തൃശൂരില്‍ ബെന്നി ബഹനാനും, പാലക്കാട് വി.കെ.ശ്രീകണ്ഠനും, കോഴിക്കോട് എം.കെ.രാഘവനും, പത്തനംതിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജനും, വയനാട് റ്റി.സിദ്ദിഖും, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് ധര്‍ണ ഉല്‍ഘാടനം ചെയ്യുന്നത്.
യു.ഡി.എഫ്. നേതാക്കളായ അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ജോണ്‍ ജോണ്‍, രാജന്‍ ബാബു, മോന്‍സ് ജോസഫ് എന്നിവര്‍ വിവിധ ജില്ലകളിലെ ധര്‍ണയ്ക്കു നേതൃത്വം നല്‍കും.
കൂടാതെ കെ.റെയില്‍ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ യു.ഡി.എഫ് ഡോ.എം.കെ.മുനീര്‍ കണ്‍വീനര്‍ ആയുള്ള ഒരു ഉപസമിതിയെയും നിയോഗിച്ചു. വി.റ്റി.ബലറാം, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി.ജോണ്‍, ജി.ദേവരാജന്‍, മാണി സി.കാപ്പന്‍, രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍