തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ വിട്ടയക്കാന്‍ നീക്കം. പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഹൈക്കോടതി വിധി മറികടന്നാണ് വിട്ടയക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോളാണ് ഇവരെ ഉള്‍പ്പെടുത്തിയത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്.
ഈ കത്തിന്റെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശിക്ഷാ ഇളവില്ലാതെ ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളാണിവര്‍. അന്ന് പ്രതികളുടെ അപ്പീല്‍ നല്കിക്കൊണ്ടായിരുന്നു ശിക്ഷ വര്‍ദ്ധിപ്പിച്ചത്. ഇതിനിടെയാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പുറത്തുവന്നത്.
