ഇന്നലെയും രാജ്യത്ത് 40,000ലേറെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 41,383 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,12,57,720 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 38,652 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,04,29,339 ആയി ഉയര്‍ന്നു. നിലവില്‍ 41,78,51,151 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മണിക്കൂറുകളില്‍ 507 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,18,987 ആയി ഉയര്‍ന്നു. നിലവില്‍ 4,09,394 പേരാണ് ചികിത്സയിലുളളതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *