വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിന്‍സി പി.അസീസാണ് (35) മരിച്ചത്.

ജൂലൈ 11ന് പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ വച്ച് സിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവരുകയായിരുന്ന സിന്‍സി, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതിരോധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന ചുമതലയാണ് നിര്‍വഹിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *