സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നസുരേഷിന്റെ വിശ്വാസ്യത വര്‍ദ്ധിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സ്വപ്നയുടേത് വെറും ആരോപണങ്ങള്‍ അല്ലെന്നും മാധ്യമത്തിനെതിരെ നല്‍കിയ കത്ത് പുറത്തുവന്നത് ഇതിന് തെളിവാണെന്നും സതീശന്‍ പറഞ്ഞു. സ്വപ്നയുമായി വ്യക്തിബന്ധം ഉണ്ടെന്ന് ജലീല്‍ സമ്മതിച്ചത് ഗുരുതരമായ സാഹചര്യമാണെന്നും സതീശന്‍ വ്യക്തമാക്കി.

മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത ആരോപണങ്ങളും തെളിവുകളുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മന്ത്രിയായിരിക്കെ വിദേശകാര്യചട്ടങ്ങള്‍ ലംഘിച്ച് മാധ്യമം ദിനപ്പത്രത്തെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് യു എ ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്നാണ് വാട്‌സ്ആപ് ചാറ്റടക്കം ഉള്‍പ്പെടുത്തി സ്വപ്ന കോടതിയെ അറിയിച്ചിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുളള വഴിവിട്ട ഇടപാടുകള്‍ക്ക് സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാരിന്റെയും പാര്‍ടിയുടെയും സകല പിന്തുണയും ഉണ്ടാകുമെന്ന് കോണ്‍സല്‍ ജനറല്‍ തന്നോട് പറഞ്ഞതായും സ്വപ്ന വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *