മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് മാലിന്യ സംസ്കരണത്തെപ്പറ്റി അവബോധം നൽകാൻ മരുതോങ്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കലാജാഥ സംഘടിപ്പിച്ചു. മരുതോങ്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും സ്കൂളുകളിലുമായാണ് കലാജാഥ നടത്തിയത്. നൃത്തച്ചുവടുകളുമായി രംഗത്ത് എത്തിയ കുട്ടികൾ കാണികളെ കയ്യിലെടുത്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. ബാബുരാജ്, ജനപ്രതിനിധികൾ, പൊതു ജനങ്ങൾ എന്നിവർ കലാജാഥയുടെ ഭാഗമായുള്ള സ്കിറ്റിൽ അണിനിരന്നു.

കാണികളുടെ പങ്കാളിത്തം കൊണ്ടും പ്രമേയത്തിലെ വൈവിധ്യം കൊണ്ടും കലാജാഥ ഏറെ ശ്രദ്ധേയമായി. മാലിന്യനിർമ്മാർജ്ജന യജ്ഞത്തോട് പൂർണമായും സഹകരിക്കുമെന്ന് ജാഥയിൽ പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. പശുക്കടവ് ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടന്ന പരിപാടി മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.പി ബാബുരാജ് അധ്യക്ഷത വഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.വി. സുജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഡെന്നിസ് തോമസ് പ്രധാനാധ്യാപകൻ ഡെന്നി എന്നിവർ സംസാരിച്ചു. പരിപാടിയുടെ കോർഡിനേറ്റർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അഞ്ജന പോൾ, ഹെൽത്ത് ഇൻസ്പെക്ടർ സഹല, ഷിജു കോതോട്, വിനീത മാമ്പിലാട്, വാർഡ് മെമ്പർ രജിലേഷ് പി , ഷാനി എന്നിവർ നേതൃത്വം നൽകി. തുവ്വട്ടപ്പൊയിലിൽ കലാജാഥ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *