കഴക്കൂട്ടത്തുനിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതില്‍ നന്ദിയറിയിച്ച് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയെ കണ്ടെത്താന്‍ സാധിച്ചതില്‍ പൊലീസിനും മറ്റുള്ളവര്‍ക്കും നന്ദിയറിയിച്ച് കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുമായി ഇന്നലെ വീഡിയോ കോളില്‍ സംസാരിച്ചുവെന്ന് പിതാവ്. കുട്ടി ഇന്നലെ ആഹാരം കഴിച്ചു. കുട്ടിയെ ഉടന്‍ തിരികെ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കുട്ടിയെ തിരികെ ലഭിച്ചശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമെന്ന് കുട്ടിയുടെ അമ്മ പ്രതികരിച്ചു. കുടുംബം മുഴുവന്‍ അസമിലേക്ക് തിരികെ പോകും. കുട്ടിയെ തിരികെ ലഭിച്ചതിനുശേഷം ഉടന്‍ മടക്കം ഉണ്ടാകും. താന്‍ ശകാരിച്ചത് കൊണ്ട് മാത്രമാണ് മകള്‍ വീട് വിട്ടു പോയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *