ഹയർ സെക്കണ്ടറി, വിഎച്എസ്ഇ ഒന്നാം വർഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക. പ്ലസ് വണ്‍ അഡ്മിഷനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap. kerala.gov.in or admission. dge.kerala.gov.in. എന്നീ സൈറ്റുകളിലൂടെ വിവരങ്ങള്‍ ലഭ്യമാകും.

നാളെ രാവിലെ 9 മണിമുതലാണ് ഹയർ സെക്കണ്ടറി പ്രവേശന നടപടികൾ . 10 മണിക്ക് വിഎച്എസ്ഇ പ്രവേശനവും ആരംഭിക്കും. ഒക്ടോബർ ഒന്നിനാണ് പ്രവേശന നടപടികൾ അവസാനിക്കുക.അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോ​ഗിനിലെ ഫസ്റ്റ് അലോട്ട് റിസൽട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്കൂളിൽ രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആദ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റു ഓപ്ഷനുകളിൽ പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ് അടയ്ക്കാതെ താൽക്കാലിക പ്രവേശനം നേടാം.

ഒന്നാം അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം
hscap. kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജിലെ ‘Candidate’s Login’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
പുതുതായി തുറക്കുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്വേഡ്, ജില്ല എന്നീ വിവരങ്ങള്‍ നല്‍കി ലോഗ് ഇൻ ചെയ്യുക.
സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
Kerala Plus One First Allotment 2021 തുറന്നതിന് ശേഷം പരിശോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *