കേരള വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചുവരവിന്റെ പുതിയ സന്ദേശവുമായി 1200 യാത്രികരെയും വഹിച്ച് കൊണ്ടുള്ള കോർഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിൽ.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായി എത്തുന്ന കോര്‍ഡേലിയ ക്രൂയിസസിന്റെ എംവി എംപ്രസ് കപ്പലില്‍നിന്ന് 800 യാത്രക്കാരാണ് കൊച്ചിയിലിറങ്ങുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളുമായാണ് കോർഡേലിയ ക്രൂയിസസിന്റെ എം.വി. എംപ്രസ് കപ്പൽ കൊച്ചിയിൽ എത്തുന്നത്.

ആറരയോടെ പുറത്തിറങ്ങുന്ന സഞ്ചാരികള്‍ നഗരത്തിലെ പൈതൃക, സാംസ്‌കാരിക കേന്ദ്രങ്ങളടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി അടക്കമുള്ള നഗരത്തിന്റെ പഴമയും പാരമ്ബര്യവും വിളംബരം ചെയ്യുന്ന ഇടങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മൂന്നു സംഘങ്ങളായി പ്രത്യേകം ബസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. കൊച്ചി കായലിലൂടെയുള്ള ബോട്ട് സവാരിയും യാത്രയുടെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *