ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ( 72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. ആലപ്പുഴ സ്വദേശിയായ ഗോപാലൻ മുൻ കെഎസ്ഇബി ജീവനക്കാരനാണ്.
ചെ​ങ്ങ​റി​യി​ലേ​ത് ഉ​ൾ​പ്പ​ടെ നി​ര​വ​ധി ഭൂ​സ​മ​ര മു​ഖ​ങ്ങ​ളി​ൽ ഗോ​പാ​ല​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. സ​മ​ര​സ​മി​തി​യി​ലെ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്ന് അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ചെ​ങ്ങ​റ സ​മ​ര​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ൽ നി​ന്നും അ​ദ്ദേ​ഹം പിന്മാറി​യി​രു​ന്നു.

ളാഹ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു സാധുജന വിമോചന സംയുക്തവേദി ചെങ്ങറ ഭൂമസമരം ആരംഭിച്ചത്. കേരളത്തിലെ നിരവധി ഭൂ സമരങ്ങൾക്കും അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്. ളാഹ ഗോപാലന്റെയും സലീന പ്രാക്കാനത്തിന്റെയും നേതൃത്വത്തിൽ അയ്യായിരത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയിലെ ചെങ്ങറ എന്ന സ്ഥലത്തിനടുത്തുള്ള ഹാരിസൺസ് മലയാളം എസ്റ്റേറ്റിൽ സമരം ആരഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *