കാസർക്കോട് നീലേശ്വരത്ത്പട്ടാപ്പകൽ വീട്ടിൽ കയറി അതിഥി തൊഴിലാളിയുടെ പരാക്രമം. നീലേശ്വരത്തെ ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ കയറിയാണ് അതിഥി തൊഴിലാളി ആക്രമണം നടത്തിയത്. . രാവിലെ ഒൻപത് മണിയോടെയാണ് അടുക്കള ഭാ​ഗത്തേക്ക് അതിഥി തൊഴിലാളി എത്തിയത്. ഈ സമയത്ത് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു വീട്ടുകാരി. അടുക്കളയിൽ നിന്ന് കത്തി എടുത്ത് ഇയാൾ വീശിയതോടെ വീട്ടുകാർ വീടിനുളളിലേക്ക് കയറി വാതിലടച്ചു. ഈ സമയം അതിഥി തൊഴിലാളി അടുക്കളയോട് ചേർന്നുള്ള ശുചിമുറിക്ക് അകത്തേക്ക് കയറി. ഭയപ്പെട്ട വീട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന്പൊലീസെത്തി ഇയാളെ പിടികൂടി. കർണാടക സ്വദേശിയായ ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *