സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. കാത്തലിക്ക് സിറിയന്‍ ബാങ്ക് (സിഎസ്ബി) ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ മറ്റ് ബാങ്ക് ജീവനക്കാരും പണി മുടക്കുന്നത്. കേരളത്തിലെ സഹകരണ, ഗ്രാമീണ ബാങ്കുകളും ട്രേഡ് യൂണിയൻ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബാങ്ക്​ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത്​ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയൻസ്​ (യുഎഫ്​ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *