കെ പി സി സി ഭാരവാഹി പട്ടികയില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍ എം പി. പട്ടികയില്‍ വേണ്ടത്ര ചര്‍ച്ച നടന്നില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ അനുയോജ്യരല്ലാത്തവരെ ഒഴിവാക്കാമായിരുന്നു. പട്ടികയെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇല്ല. അച്ചടക്കം തനിക്കു കൂടി ബാധകമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

കെപിസിസി പുന:സംഘടനയിൽ പാർട്ടിക്കകത്ത് ഒരു അതൃപ്തിയും കലാപവും ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *