തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും.
വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങൾ തീയേറ്റർ ഉമകൾ മുന്നോട്ട് വയ്ക്കും. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത്. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം മൾട്ടിപ്ലക്സ് ഉൾപ്പടെ എല്ലാ തീയറ്ററുകളും തുറക്കാനാണ് ധാരണ.

എന്നാൽ, തീയേറ്റർ തുറക്കാൻ കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്ത്തി മോഹൻലാൽ-പ്രിയദർശൻ കൂട്ടിക്കെട്ടിലുള്ള ചിത്രം മരക്കാർ അറബിക്ക‌ടലിന്റെ സിംഹം ഒടിടി റിലീസ് ആകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നു. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് കൊവിഡ് സാഹചര്യത്തില്‍ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *