കണ്ണൂർ തളിപ്പറമ്പിൽ സൈക്കിളിൽ ബസിടിച്ച് വിദ്യാർഥിക്ക് പരിക്ക്. തൃച്ചംബരം യുപി സ്കൂൾ വിദ്യാർത്ഥി ബിലാലിനാണ് പരിക്കേറ്റത്. പ്രകോപിതരായ നാട്ടുകാർ സ്വകാര്യ ബസ് അടിച്ചു തകർത്തു.
തളിപ്പറമ്പ് കപ്പാലത്ത് രാവിലെ 10.15 നാണ് അപകടം. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബസ് കപ്പാലം പെട്രോൾ പമ്പിന് സമീപത്ത് വച്ച് എതിർ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറി കടന്ന് കുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ബിലാലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു