കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് സ്വര്‍ണം പണയം വെച്ചാണ് കൈക്കൂലി നല്‍കിയതെന്ന് ടി. വി പ്രശാന്തന്‍. സ്വര്‍ണം പണയം വെച്ചതിന്റെ രേഖകള്‍ പ്രശാന്തന്‍ പൊലീസിന് കൈമാറി.

ആറാം തിയതി നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ എത്തി കണ്ടു എന്നും അവിടെ നിന്നാണ് കൈക്കൂലി നല്‍കിയത് എന്നും പ്രശാന്തന്‍ പൊലീസിന് മൊഴി നല്‍കി.

അതേസമയം നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്നാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എഡിഎം സ്വീകരിച്ചത് നിയമപരമായ നടപടികളാണെന്നും സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *