തിരുവന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇൻക്ലൂസീവ് 100 മീറ്റർ ഓട്ട മത്സരത്തിൽ ത്യശൂർ അന്തിക്കാട് ബിആർസി ജി.എച്ച് .എച്ച്.എസ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദ പങ്കെടുക്കാത്തതിൽ തീരാ നഷ്ട്ടമെന്ന് സ്കൂൾ സ്പെഷ്യൽ എഡ്യൂക്കേറ്റർ നിഷ. തൃശൂർ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ അഭിനന്ദ ജില്ലാ തലത്തിലെ ഓട്ട മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ നാൽപത് ശതമാനം മാത്രം കണ്ണിന് കാഴ്ച ശക്തിയുള്ള അഭിനന്ദയ്ക്ക് ഇത്തവണ കളിക്കളത്തിൽ ഇറങ്ങാൻ സാധിക്കാത്തത് സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റത് കൊണ്ടായിരുന്നു.
സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന അഭിനന്ദയും അമ്മയും ചെറുപ്പം മുതൽ കാഴ്ച ശക്തി നഷ്ട്ടപ്പെട്ടവരായിരുന്നു. ഹരിത കർമ്മ സേനയിൽ മറ്റുള്ളവരുടെ സഹായത്തോടെ ജോലി ചെയ്തത് കിട്ടുന്ന വരുമാനം കൊണ്ടാണ് അഭിന്ദയുടെ കുടുംബം മുന്നോട്ട് ജീവിച്ചു പോകുന്നത്. കായിക മത്സരങ്ങളോട് കൂടുതൽ താല്പര്യമുള്ള അഭിനന്ദയ്ക്ക് മുഴുവൻ പിന്തുണയും നൽകുന്നത് അമ്മയാണെന്നാണ് നിഷ പറയുന്നത്.
