ഹലാല്‍ വിവാദം കേരളത്തില്‍ വിലപ്പോകില്ലെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാനത്തെ മത മൈത്രി തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ഹലാല്‍ വിവാദം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന.ബിജെപിയുടെ നിലപാടായിട്ട് ഇക്കാര്യം പുറത്ത് വന്നതായി കാണുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡണ്ട് തന്നെ അതിനെ തള്ളി പറഞ്ഞു. അവര്‍ക്ക് തന്നെ ഇക്കാര്യത്തില്‍ ഒരു വ്യക്തമല്ല. അത് ആര്‍എസുഎസുമായി ബന്ധപ്പെട്ട ആളുകള്‍ നടത്തുന്ന പ്രസ്താവനയായിട്ടാണ് തോന്നുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.
ഹലാല്‍ എന്നാല്‍ മന്ത്രിച്ചൂതി മുസലിയാര്‍ തുപ്പിയ ഭക്ഷണമാണെന്ന വ്യാജ പ്രചരണം കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നടത്തിയിരുന്നു.പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇവരുടെ പ്രസ്താവനകള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഹലാല്‍ വിഷയത്തില്‍ കടുത്ത വിദ്വേഷ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാര്‍ നടത്തുന്നത്.
