PRD/CLT/2390/11/22
22/11/2022

ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ വയർമാൻ പ്രായോഗിക പരീക്ഷ 2021 വിജയിച്ചവർക്കായി ഏകദിന പരിശീലന പരിപാടി നടത്തുന്നു. സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ നവംബർ 25 ന് രാവിലെ 9 മണിക്കാണ് പരിശീലനം. വയർമാൻ പ്രായോഗിക പരീക്ഷ 2021 വിജയിച്ചവർ അസ്സൽ ഹാൾ ടിക്കറ്റുമായി എത്തിച്ചേരണമെന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2950002 എന്ന നമ്പറിൽ ബന്ധപ്പെടാം.

PRD/CLT/2392/11/22
22 /11/2022

തീയ്യതി നീട്ടി

വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസി യും സംയുക്തമായി സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർഫെസ്റ്റിലേക്ക് വിവിധ ജലകായിക മേളകളുടെ മത്സരം/ഡെമോൺസ്ട്രേഷൻ/ടിക്കറ്റ്ഡ് ഇവന്റ്സ് വിഭാഗത്തിലേക്ക് താല്പര്യമുളളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25 ആക്കി നീട്ടിയിരിക്കുന്നു. പവർ പോയന്റ് പ്രസന്റേഷൻ തീയ്യതി നവംബർ 28 ആയി പുതുക്കി നിശ്ചയിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

PRD/CLT/2393/11/22
22 /11/2022

അറിയിപ്പ്

കോഴിക്കോട് ജില്ലയിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയുടെ (കാറ്റഗറി നമ്പർ 123/2017) 04.10.2019 തീയതിയിൽ നിലവിൽ വന്ന 537/19/ഡിഒ ഡി നമ്പർ റാങ്ക്പട്ടികയുടെ മൂന്ന് വർഷ കാലാവധി ഒക്ടോബർ 03 അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 04.10.22 റദ്ദാക്കിയിരിക്കുന്നു. ഈ തസ്തികയിലേക്ക് 22.09.2022 ന് ലഭിച്ച 8 പുതിയ ഒഴിവുകളിലേക്ക് 07.10.22 ന് നടത്തിയ നിയമന ശുപാർശയിൽ മുഖ്യപട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശിപാർശ നടത്തിയതിനാൽ റാങ്ക് പട്ടിക ഇല്ലാതായതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

PRD/CLT/2394/11/22
22 /11/2022

വിദ്യാഭ്യാസ അവാര്‍‍ഡ് വിതരണം നവംബര്‍ 28 ന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കോഴിക്കോട് ജില്ലയിലെ കര്‍ഷക തൊഴിലാളികളുടെ മക്കളില്‍ 2021-22 അദ്ധ്യയനവര്‍ഷത്തിലെ എസ്.എസ്.എല്‍സി/ ടി എച്ച്.എസ്.എല്‍സി / പ്ലസ്ടു / വി.എച്ച്.എസ്.ഇ, പരീക്ഷകളിലും 2020 -21 ലെ ഉന്നത വിദ്യാഭ്യാസ പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍‍ഡ് വിതരണ ഉദ്ഘാടനം നവംബര്‍ 28 ന് രാവിലെ 12 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.

[5:15 PM, 11/22/2022] KMN: PRD/CLT/2399/11/22
22 /11/2022

അപേക്ഷ ക്ഷണിച്ചു

ഗവൺമെന്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ /വോക്കേഷണൽ/ടെക്നിക്കൽ കോഴ്സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കൾ/ഭാര്യ എന്നിവർക്ക് സൈനിക ക്ഷേമ വകുപ്പിന്റെ അമാൽഗമേറ്റഡ് ഫണ്ടിൽ നിന്നും 2022-23 വർഷത്തേക്കുളള പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ മക്കൾ വിവാഹം കഴിക്കാത്തവരും, കോഴ്സിനു ചേരുന്ന സമയം 25 വയസ്സ് തികയാത്തവരും തൊഴിൽ രഹിതരും മുൻ വർഷത്തെ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കും നേടിയവരായിരിക്കണം. അപേക്ഷ ഫോറം ഡിസംബർ 21വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 26 ന് വൈകുന്നേരം 4 മണി വരെ സ്വീകരിക്കും.

PRD/CLT/2400/11/22
22 /11/2022

കൂടിക്കാഴ്ച നടത്തുന്നു

കല്ലായ് ഗവ.ഗണപത് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി (ഇംഗ്ലീഷ് ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നവംബർ 28 ന് രാവിലെ 11 മണിക്ക് നടക്കും. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0495-2323962

PRD/CLT/2401/11/22
22 /11/2022

അപേക്ഷ ക്ഷണിച്ചു

കുന്നുമ്മൽ ബ്ലോക്കിലെ എസ്.വി.ഇ.പി പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അക്കൗണ്ടന്റിന്റെ ഒഴിവിലേക്ക് കുന്നുമ്മൽ ബ്ലോക്കിൽ സ്ഥിര താമസക്കാരായ 35 വയസ്സിൽ കവിയാത്ത (കുടുംശ്രീ അംഗങ്ങളായ/ കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ)വരിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. ബി.കോം, ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. അപേക്ഷകൾ നവംബർ 28 ന് വൈകിട്ട് 5 മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ കോഴിക്കോട് 673 020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിവരങ്ങൾക്ക് :0495 2373678.
[5:15 PM, 11/22/2022] KMN: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കോഴിക്കോട്

PRD/CLT/2397/11/22
22/11/2022

പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം: ക്യാമ്പയിൻ നടത്തുന്നു

പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023 മായി ബന്ധപ്പെട്ട റിവിഷൻ പ്രവർത്തനങ്ങളുടെ ക്യാമ്പയിൻ നവംബർ 26, 27, ഡിസംബർ 3, 4 തിയ്യതികളിൽ താലൂക്ക്/ വില്ലേജ് തലങ്ങളിൽ നടക്കും.17 വയസ്സ് പൂർത്തിയായ എല്ലാവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കാം. എല്ലാ വോട്ടർമാർക്കും കരട് വോട്ട്ർ പട്ടിക പരിശോധിക്കാവുന്നതും വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്താവുന്നതുമാണെന്ന് ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) അറിയിച്ചു. ക്യാമ്പയിനിൽ ആധാർ-വോട്ടർ ഐ.ഡി ബന്ധിപ്പിക്കുന്നതിനുളള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *