ദി്ല്ലി: കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യ പുനരാരംഭിച്ചു. ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ നയതന്ത്ര തർക്കങ്ങൾ ആണ് കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി വെക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്.ഖലിസ്ഥാൻ വിഘടനവാദി നേതാവ്‌ ഹർദീപ് സിങ് നിജ്ജറിൻറെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. കൊലപാതകത്തിന് കാരണം ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാൽ ആരോപണം തളളി ഇന്ത്യ രം​ഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താൻ വാദികൾക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. പിന്നാലെയാണ് വിസ സേവനങ്ങൾ താത്കാലികമായി നിർത്തുന്ന തരത്തിലേക്ക് ഇന്ത്യ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *