ആലപ്പുഴ: നാഗ്പൂരിൽ പോളോ ചാമ്പ്യൻഷിപ്പിന് പോയ കേരള ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി പത്തുവയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. ഛർദ്ദിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മത്സരിക്കാനെത്തിയ കേരളാ താരങ്ങൾ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കേരള ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയിരുന്നില്ല.
രണ്ട് ദിവസം മുമ്പ് നാഗ്പൂരിൽ എത്തിയ ടീം കഴിഞ്ഞത് താൽക്കാലിക സൗകര്യങ്ങളിലാണ്. കോടതി ഉത്തരവോടെ എത്തിയ ടീമിനോടാണ് കടുത്ത അനീതിയെന്നാണ് ആക്ഷേപം. മത്സരിക്കാൻ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങൾ നൽകില്ലെന്നും ഫെഡറേഷൻ അറിയിക്കുകയായിരുന്നു.