തിരുവനന്തപുരം: കോവളത്ത് ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയെ കുടിപ്പിച്ച് മയക്കിയശേഷം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയുടെ കൂട്ടുകാരിയും ആണ്‍ സുഹൃത്തും പിടിയില്‍. കോവളത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലിചെയ്യുന്ന മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെണ്‍ സുഹൃത്ത് മണ്ണാര്‍ക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തില്‍ സൂര്യ( 33) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പീഡനത്തിനിരയായത്.

കഴിഞ്ഞ 17 നായിരുന്നു സംഭവം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്.

തുടര്‍ന്ന് സൂര്യയുടെ ആണ്‍സുഹൃത്തായ ശരത് ഇവര്‍ക്ക് കോവളത്ത് ഹോട്ടലില്‍ മുറിയിയെടുത്തു നല്‍കി. ശരത് ജ്യൂസില്‍ മദ്യം ചേര്‍ത്ത് നിര്‍ബന്ധിപ്പിച്ച് യുവതിയെ കുടിപ്പിച്ചു. അര്‍ധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂര്യ പകര്‍ത്തുകയും ചെയ്തു. എറണാകുളത്ത് തിരിച്ചെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *