തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ്. 18 ശതമാനം പലിശ നിരക്കില്‍ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്ന് നോട്ടീസില്‍ പറഞ്ഞു. 22,600 രൂപ മുതല്‍ 86,000 രൂപ വരെയാണ് തിരികെ അടയ്‌ക്കേണ്ടത്.
ജീവനക്കാരെ പിരിച്ചു വിടാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം തിരികെ അടച്ചതിനുശേഷം തുടര്‍ നടപടി മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. 1400ല്‍ അധികം സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയത് എന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.