തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബി. ത്രിലോചനനാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. റോബിൻസൺ ക്രിസ്റ്റഫറെ ജനറൽ സെക്രട്ടറിയായും സി.ആർ. സജിത്തിനെ ട്രഷററായും തിരഞ്ഞെടുത്തു.
തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.സംഘടനയുടെ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
മാധ്യമപ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെയും തൊഴിൽപരമായ ചൂഷണങ്ങൾക്കെതിരെയും ശക്തമായ പോരാട്ടം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ സംഘടന മുൻപന്തിയിലുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ഭാരവാഹികൾ: ഷിബു ബി. (വൈസ് പ്രസിഡന്റ്), രവി കല്ലുമല, അശോക കുമാർ, എം.സി ബ്ഗത്തുള്ള കോഴിക്കോട്, എം.എ. അലിയാർ, ജോസഫ് (സംസ്ഥാന സെക്രട്ടറിമാർ). കൂടാതെ വിപുലമായ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.സംസ്ഥാനത്തുടനീളം സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഉടൻ ചുമതലയേൽക്കും.
