സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.

ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി.
സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ തുടർനടപടികളെടുക്കാനായില്ല. തെറ്റായവിവരം നൽകി പെൻഷൻ കൈപ്പറ്റിയാൽ 18 ശതമാനം പലിശസഹിതം തുക തിരിച്ചുപിടിക്കും.

Leave a Reply

Your email address will not be published. Required fields are marked *