കേരളത്തിന്റെ റെയിൽവേ വികസനത്തിൽ പുതിയ ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിനുകൾ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ്സുകൾ ഉൾപ്പെടെയുള്ള ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മം അദ്ദേഹം നിർവ്വഹിച്ചു. തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി വിമാനത്താവളം മുതൽ ചടങ്ങ് നടന്ന വേദി വരെ വമ്പിച്ച റോഡ് ഷോയുമായാണ് പ്രധാനമന്ത്രി എത്തിയത്.

റെയിൽവേ പദ്ധതികൾക്ക് പുറമെ തിരുവനന്തപുരം കോർപ്പറേഷന്റെ വികസന നയരേഖ പ്രഖ്യാപനവും പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ച പ്രധാനമന്ത്രിയെ വരവേൽക്കാൻ ആയിരങ്ങളാണ് റോഡരികിൽ തടിച്ചുകൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *