കണ്ണൂർ തലശ്ശേരി ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുന്നോല്‍ സ്വദേശി നിജില്‍ ദാസാണ് പിടിയിലായത്. കേസില്‍ നാല് പ്രതികളെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഗൂഢാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇന്നലെ രാത്രിയും ഇന്നും നിജില്‍ ദാസിന്റെ വീടിനും പരിസരത്തും നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ്.ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നാലംഗ അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചന നടത്തിയത് ആര്‍എസ്എസ്- ബിജെപി പ്രാദേശിക നേതൃത്വത്തിലുള്ളവരാണ്. നിജില്‍ ദാസിനെ ഇപ്പോള്‍ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്.

കേസിൽ ഇതുവരെ നാല് ബിജെപി പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ് അടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് അറസ്റ്റിലായത്.വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. 7 പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *