അരീക്കോട് കാവനൂരിൽ തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതി മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബാണ് പിടിയിലായി. പരാതി നൽകിയതിനാൽ ഇവർക്കെതിരെ വധഭീഷണിയുമുണ്ട്. ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയാണന്ന ആശങ്കയിലാണ് യുവതിക്കൊപ്പം പീഡനക്കേസിൽ സാക്ഷി നിൽക്കുന്നവരും.
. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിച്ച പ്രതി തളർന്ന് കിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മകളെ പീഡിപ്പിക്കുകയായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ബാധിച്ച് തളർന്നു കിടക്കുന്ന അമ്മയുടെ ഏക ആശ്രയം ഈ മകളാണ്. പ്രാഥമിക കൃത്യങ്ങൾക്കു പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയെ പരിചരിക്കുന്നതും മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഈ മകളാണ്.
തൊട്ടടുത്ത് വച്ച് മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും തളർന്നു കിടക്കുന്ന അമ്മയ്ക്ക് നിസഹായയായി കരയാനേ കഴിഞ്ഞൊള്ളു. പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നു കളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് ഇവർ പീഡനത്തിരയായിരുന്നു. അന്ന് ഭയം കാരണം പരാതി നൽകിയിരുന്നില്ല. പൊലീസ് കേസെടുത്തതോടെ പിന്നാലെ അയൽക്കാരെ വിളിച്ച് സാക്ഷി പറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.പ്രതിക്കെതിരെ ഒട്ടേറെ കേസുകൾ വേറെയുണ്ട്