തിരുവനന്തപുരത്ത് എസ്ഐക്ക് നടുറോഡില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം.വെള്ളറട സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ അഭിജിത്തിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വെള്ളറട പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രി ഒന്‍പതരയോടെ വെള്ളറട ജങ്ഷനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വെള്ളറട ചൂണ്ടിക്കല്‍ ദേവീക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കൊടിമര ഘോഷയാത്രയ്ക്കിടെ ലോറിയില്‍ സഞ്ചരിക്കുന്ന ഗാനമേള ഉണ്ടായിരുന്നു. ഘോഷയാത്ര വെള്ളറട ജങ്ഷനില്‍
എത്തിയപ്പോള്‍ പൊലീസ് ഇടപെട്ടു. ഗതാഗത തിരക്ക് നിയന്ത്രിച്ചു. ഇതിനിടയില്‍ റോഡില്‍ ഡാന്‍സ് ചെയ്തവരോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം.
തുടര്‍ന്ന്, സിപിഐഎം വെള്ളറട ലോക്കല്‍ സെക്രട്ടറി പ്രദീപിന്റെ നേതൃത്വത്തില്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്ഐ അഭിജിത്തിനെ വയറ്റിലും ജനനേന്ത്രിയത്തിലും ചവിട്ടി പരുക്കേല്‍പ്പിച്ചു. മുഖത്ത് ഇടിച്ചും മുറിവേല്‍പ്പിച്ചു. മര്‍ദ്ദനമേറ്റ എസ്ഐ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
