കോന്നി: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ മൂന്നാം വാര്‍ഡില്‍ ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകള്‍ ഹൃദ്യ ആണ് മരിച്ചത്.
സംഭവസമയം മുത്തച്ഛന്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലാണ് ഹൃദ്യ ഉണ്ടായിരുന്നത്. ഈ സമയം സമീപത്തെ പറമ്പില്‍ പോയി തിരികെവരുമ്പോള്‍ കഴുത്തില്‍ തൊട്ടിലിന്റെ കയര്‍ കുരുങ്ങി തറയില്‍ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛന്‍ കാണുന്നത്. കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.