ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത. അകത്തായാലും പുറത്തായാലും രാജ്യസേവനം തുടരുമെന്നും ഇഡിയുടെ അറസ്റ്റില്‍ അത്ഭുതമില്ലെന്നും കെജരിവാള്‍ സന്ദേശത്തിലൂടെ പ്രവര്‍ത്തകരെ അറിയിച്ചു.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് തന്നെ അറസ്റ്റ് ചെയ്തത് കാരണം ബിജെപി പ്രവര്‍ത്തകരെ വെറുക്കരുതെന്നും അവര്‍ തങ്ങളുടെ സഹോദരരാണെന്നും സമൂഹത്തിനായുള്ള പ്രവര്‍ത്തനം തുടരണമെന്നും കെജരിവാള്‍ സന്ദേശത്തില്‍ പറയുന്നു. രാജ്യത്തിന് അകത്തും പുറത്തും നമ്മെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രത തുടരണം. അവരെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും വേണം. ഒരു ജയിലിനും തന്നെ അകത്താക്കാന്‍ കഴിയില്ലെന്നും പുറത്തുവന്ന് തന്റെ സേവനം തുടരുമെന്നും കെജരിവാള്‍ സന്ദേശത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കെജരിവാളിനെ മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *