ചൂലൂർ കുടുംബാരോഗ്യകേന്ദ്രത്തിൻ്റെയും കോഴിക്കോട് മെഡിക്കൽ കോളേജ് ടി ബി.യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ കെ.എം.സി ടി മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ടിബി ചാമ്പ്യൻസ് സംഗമവും ബോധവൽക്കരണവും സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: സ്മിത എ റഹ്മാൻ അധ്യക്ഷയായി.കോഴിക്കോട് ജില്ല ആർ സി.എച്ച് ഓഫീസർഡോ. കെ.എം സച്ചിൻ ബാബു ഉദ്ഘാടനം ചെയ്തു. രോഗം മാറിയവർ ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുന്ന തിലൂടെ സമൂഹത്തിന് നല്കുന്ന പ്രചോദനം വിലപ്പെട്ടതാണെന്ന് ആർ സി എച്ച് ഓഫീസർ പറഞ്ഞു. ജില്ലാ ആർദ്രം നോഡൽ ഓഫീസർ ഡോ അഖിലേഷ് കുമാർ, ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്റർ നോഡൽ ഓഫീസർ ഡോ. ശ്രീജിത്ത് സി.ബി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.പി. സനൽകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ഡോ. നിവ്യ എൻ.കെ, ഡോ. സ്മിത മേനോൻ,ഷിജിത്ത് ഇ.കെ,രാജി കെ. പ്രസംഗിച്ചു. ടി.ബി ചാമ്പ്യൻസിനെ ആദരിക്കുകയും ഉപഹാരങ്ങൾ നല്കുകയും ചെയ്തു. സ്റ്റേറ്റ് ടി ബി ഓഫീസർ ഡോ രാജാറാം എഴുതിയ തെരുവുനാടകം കെ.എം.സി.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്സും പ്രതിജ്ഞയെടുക്കലുമുണ്ടായി. രോഗം മാറിയവർ അനുഭവം പങ്കുവെച്ചു. മരുന്നു കഴിക്കുന്ന ഘട്ടത്തിൽ ഉണ്ടായ ശാരീരിക മാനസിക പ്രയാസങ്ങൾ അതീജീവിച്ച് രോഗമുക്തി നേടുന്നതിന് ആശ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, ഡോക്ടർമാർ കൂടാതെ പൊതു സമൂഹവും നല്കിയ പിന്തുണയ്ക്ക് രോഗവിമുക്തരായവർ നന്ദി പ്രകാശിപ്പിച്ചു. എം. എൽ. എസ് . പി നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *