കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെ പിന്തുണച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്നും സ്ഥാപനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ഗതാഗത മന്ത്രിയുടെ പ്രസ്താവന.ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ടോൾ പ്ലാസയിൽ പോലും കെഎസ്ആർടിസിക്ക് മുപ്പത് കോടി ബാധ്യതയുണ്ട്.ആ നിലക്ക് സർക്കാരിന്റെ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി പറഞ്ഞു.പൊതുമേഖലാ സ്ഥാപനങ്ങള്‍ വരുമാനം സ്വയം കണ്ടെത്തണമെന്ന നിലപാടാണ് മന്ത്രി ആന്റണി രാജു മുന്നോട്ടുവച്ചത്. ഇതേ നിലപാട് പാര്‍ട്ടിയുടെ തന്നെ നിലപാടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ധനമന്ത്രി.
തൊഴിലാളി യൂണിയനുകളുമായി തലസ്ഥാനത്ത് നടത്തിയ ചർച്ചക്ക് തൊട്ടുമുമ്പായിരുന്നു ഗതാഗത മന്ത്രിയുടെപ്രസ്താവന . ഇക്കാര്യം മന്ത്രി ഇന്നും ആവര്‍ത്തിച്ചു. ശമ്പളം കൊടുക്കേണ്ടത് മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ എസ് ആർടിസിക്കുള്ള സർക്കാർ സഹായം തുടരും. പക്ഷേ മുഴുവൻ ചിവലും ഏറ്റെടുക്കാനാകില്ല. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി ആവര്‍ത്തിച്ചു.
