രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍. രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പിവി അന്‍വര്‍. നെഹ്റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. ഗാന്ധിയെന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍.
എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയില്‍ അടക്കാത്തതെന്തെന്നാണ് രാഹുല്‍ ചോദിച്ചത്.
