സിങ്കപ്പൂര്‍: മലേഷ്യയില്‍ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ 9.32 ഓടെ ലുമുട്ട് നേവല്‍ ബേസിലായിരുന്നു അപകടം നടന്നത്. റോയല്‍ മലേഷ്യന്‍ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകള്‍ റിഹേഴ്സല്‍ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം.

ഹെലികോപ്ടറിലുണ്ടായിരുന്നു 10 ജീവനക്കാരുടെയും മരണം നാവികസേന സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ സമിതി രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *